കോൽക്കത്ത: മുങ്ങിത്താഴുന്ന കപ്പലിൽനിന്ന് 12 ബംഗ്ലാദേശികളെ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മുരി ഗംഗാ നദിയിൽ ആണ്
സംഭവം.
ബംഗ്ലാദേശിലെ ഖുൽനയിൽനിന്നുള്ള എംവി തംജിദ് എന്ന കാർഗോ ഷിപ്പാണ് മണൽതിട്ടയിലിടിച്ചു മുങ്ങിയത്.സൗത്ത് 24 പർഗാനാസ് ജില്ലയിൽനിന്നു ബംഗ്ലാദേശിലേക്കു കൊണ്ടുപോകുകയായിരുന്ന കൽക്കരി ചാരമാണ് കപ്പലിലുണ്ടായിരുന്നത്.
മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.

