വിള്ളൽ കൂടുന്നു, ആ​ഫ്രി​ക്ക പി​ള​രു​ന്നു… ഭൂപടം മാറ്റി വരയ്ക്കേണ്ടി വരും!

ന്യൂയോർക്ക്: കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭൂമിയിലെ വ​ൻ​ക​ര​ക​ൾ ത​മ്മി​ൽ ചേ​രു​ക​യും വേ​ർ​പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ശാ​സ്ത്ര​ലോ​കം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​ത് ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കാ​ണ്. ആ​ഫ്രി​ക്ക പ​തു​ക്കെ ര​ണ്ടാ​യി പി​ള​രു​ക​യാ​ണെ​ന്നും അ​വി​ടെ ഒ​രു പു​തി​യ സ​മു​ദ്രം രൂ​പ​പ്പെ​ടാ​ൻ പോ​കു​ക​യാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ റി​ഫ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭീ​മാ​കാ​ര​മാ​യ വി​ള്ള​ലാ​ണ് ഈ ​മാ​റ്റ​ത്തി​നു കാ​ര​ണമെന്ന് ഗവേഷകർ. ഏ​ക​ദേ​ശം 25 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച ഈ ​പ്ര​ക്രി​യ​യി​ലൂ​ടെ ആ​ഫ്രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗം (സൊ​മാ​ലി​യ​ൻ പ്ലേ​റ്റ്), പ്ര​ധാ​ന ഭൂ​ഖ​ണ്ഡ​ത്തി​ൽ (നു​ബി​യ​ൻ പ്ലേ​റ്റ്) നി​ന്ന് സാ​വ​ധാ​നം അ​ക​ലുകയാണ്. എ​ത്യോ​പ്യ മു​ത​ൽ മൊ​സാം​ബി​ക് വ​രെ ഏ​ക​ദേ​ശം 3,500 കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് ഈ ​വി​ള്ള​ൽ പ​ട​ർ​ന്നുകി​ട​ക്കു​ന്ന​ത്.

ഈ ​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മാ​റ്റ​ത്തിന്‍റെ പ്ര​ധാ​ന കേ​ന്ദ്രം എ​ത്യോ​പ്യ​യി​ലെ അ​ഫാ​ർ മേ​ഖ​ല​യാ​ണ്. -ട്രി​പ്പി​ൾ ജം​ഗ്ഷ​ൻ- എന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഇ​വി​ടെ മൂ​ന്ന് ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റു​ക​ളാ​ണ് (അ​റേ​ബ്യ​ൻ, നു​ബി​യ​ൻ, സൊ​മാ​ലി​യ​ൻ) പ​ര​സ്പ​രം വേ​ർ​പി​രി​യു​ന്ന​ത്. നി​ല​വി​ൽ ചെ​ങ്ക​ട​ലും ഏ​ഡ​ൻ ഉ​ൾ​ക്ക​ട​ലും ഈ ​വി​ള്ള​ലു​ക​ളി​ലൂ​ടെ​യാ​ണ് രൂ​പ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​നു​ള്ളി​ലേ​ക്കും ഈ ​വി​ള്ള​ൽ വ്യാ​പി​ക്കു​ക​യാ​ണ്. ഈ ​വി​ള്ള​ലു​ക​ളി​ലേ​ക്കു ക​ട​ൽ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​തോ​ടെ ആ​ഫ്രി​ക്ക​യു​ടെ ഒ​രു ഭാ​ഗം വ​ലി​യൊ​രു ദ്വീ​പാ​യി മാ​റു​ക​യും ഇ​ട​യി​ൽ പു​തി​യൊ​രു സ​മു​ദ്രം രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും. ല​ക്ഷ​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ, ഇ​ന്ന​ത്തെ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ഭൂ​പ​ടം പൂർ​ണ​മാ​യും മാ​റും.

ന​മു​ക്കു പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ഈ ​മാ​റ്റം ഭൂ​മി​ക്ക​ടി​യി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ്ലേ​റ്റു​ക​ൾ അ​ക​ലു​മ്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ ഭൂ​ക​മ്പ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും. ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ഒ​രു പു​തി​യ സ​മു​ദ്രം പൂ​ർ​ണ​മാ​യി രൂ​പ​പ്പെ​ടാ​ൻ ഇ​നി​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം. നി​ല​വി​ൽ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് വി​ള്ള​ലി​ന്‍റെ വേ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​കൃ​തി​യു​ടെ ഈ ​മ​ഹാ​മാ​റ്റം വ​രും ത​ല​മു​റ​ക​ൾ​ക്കു മു​ന്നി​ൽ ഒ​രു പു​തി​യ ലോ​ക​ഭൂ​പ​ടംത​ന്നെ തു​റ​ന്നി​ടും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *