വിക്ടോറിയ സുപ്രീം കോടതിയാണ് പോലീസിന്റെ അധികാരം വര്‍ദ്ധിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചത്.വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്ന രീതിയില്‍, വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും പരിശോധിക്കാനും ചോദ്യം ചെയ്യാനും പോലീസിന് അധികാരം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് വിക്ടോറിയ സര്‍ക്കാര്‍ വാദിച്ചെങ്കിലും,കൃത്യമായ നിബന്ധനകളില്ലാതെ പോലീസിന് ഇത്രയും വലിയ അധികാരം നല്‍കുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി.
ഈ വിധിയോടെ മെല്‍ബണ്‍ CBD-യിലും പരിസരപ്രദേശങ്ങളിലും പോലീസ് നടത്തിവന്നിരുന്ന കര്‍ശനമായ പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തേണ്ടി വരും.കോടതി ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.കൂടാതെ വിക്ടോറിയയില്‍ പൊതുഗതാഗതത്തിനായി ‘ടാപ്പ്-ആന്‍ഡ്-ഗോ’ ടിക്കറ്റിംഗ് സംവിധാനം ഫെബ്രുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങാനും തീരുമാനമായി.ഈ നിയമത്തിനെതിരെ പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തു. ഇത് പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണെന്ന് അവര്‍ പ്രതികരിച്ചു.

