ചാത്തന്നൂർ: മദ്യപിച്ച് ഡ്യൂട്ടി ചെയ്തതിനു നടപടി നേരിട്ടവരെ തിരിച്ചെടുക്കാൻ കെഎസ്ആർടിസി. നടപടി നേരിട്ടിട്ടുള്ള എല്ലാ വിഭാഗം ബദലി ജീവനക്കാരിൽനിന്ന് 5,000 രൂപ വീതം പിഴ ഈടാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കും.
പിഴ അടയ്ക്കുന്ന മുറയ്ക്ക് ഇവർക്കു ജോലിയിൽ പ്രവേശിക്കാം. ഡ്രൈവർ ക്ഷാമം നേരിടുന്ന കെഎസ്ആർടി സിക്കു നിലവിലുള്ള ബദലി സർവീസുകൾ കൃത്യമായി നടത്താനും വരുമാനവർധനയ്ക്കു ബദലി ജീവനക്കാർ അത്യാവശ്യ ഘടകമാണ്. വിജിലൻസ് വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പിഴ അടയ്ക്കുന്നവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കിയത്. കെഎസ്ആർടിസിയിൽനിന്ന് ഇതുവരെ 650ഓളം ഡ്രൈവർമാരെയാണു പുറത്താക്കിയിട്ടുള്ളത്.

