ഇ​ന്ത്യ​യുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

ദാവോസ്: റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നെത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കു​​മേ​​ൽ യു​​എ​​സ് അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച 25 ശ​​ത​​മാ​​നം തീ​​രു​​വ എ​​ടു​​ത്തു​​ക​​ള​​യു​​മെ​​ന്ന സൂ​​ച​​ന ന​​ൽ​​കി യു​​എ​​സ് ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി സ്കോ​​ട് ബെ​​സ​​ന്‍റ്. യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ കാ​ര​ണ​മാ​ണ് ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ റ​ഷ്യ​ൻ അ​സം​സ്കൃ​ത എ​ണ്ണ വാ​ങ്ങു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​ച്ച​തെ​ന്നും ഇ​ത് യു​എ​സ് ന​യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഓ​​ഗ​​സ്റ്റി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഇ​​ന്ത്യ​​യി​​ൽനി​​ന്ന് യു​​എ​​സി​​ൽ എ​​ത്തു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് മൊ​​ത്തം 50% ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ലെ 25 ശ​​ത​​മാ​​നം ഇ​​ന്ത്യ റ​​ഷ്യ​​യി​​ൽനി​​ന്ന് എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്. ഇ​​തോ​​ടെ ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ത​​ർ​​ക്ക​​ങ്ങ​​ൾ രൂ​​ക്ഷ​​മാ​​യി.

ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു സം​​സ്ക​​രി​​ച്ച എ​​ണ്ണ വാ​​ങ്ങു​​ന്ന യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളെ​​യും ബെ​​സ‌​​ന്‍റ് വി​​മ​​ർ​​ശി​​ച്ചു. ത​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള യു​​ദ്ധ​​ത്തി​​നുത​​ന്നെ പ​​ണം ന​​ൽ​​കു​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഈ ​​വ്യാ​​പാ​​ര​​രീ​​തി​​യെ വി​​രോ​​ധാ​​ഭാ​​സ​​മെ​​ന്നും വി​​ഡ്ഢി​​ത്ത​​മെ​​ന്നു​​മാ​​ണ് അ​​ദ്ദേ​​ഹം വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ച്ച പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​ലൂ​​ടെ യൂ​​റോ​​പ്പ് റ​​ഷ്യ​​യു​​ടെ യു​​ദ്ധശ്ര​​മ​​ങ്ങ​​ൾ​​ക്ക് പ​​രോ​​ക്ഷ​​മാ​​യി സാ​​ന്പ​​ത്തി​​കസ​​ഹാ​​യം ന​​ൽ​​കു​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം വാ​​ദി​​ച്ചു. ഇ​​ന്ത്യ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ബെ​​സെ​​ന്‍റി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം.

Leave a Reply

Your email address will not be published. Required fields are marked *