ഓർമ്മയിൽ ഇന്ന് ! ഇടുക്കി ജില്ലയ്ക്ക് ഇന്ന് പിറന്നാൾ :
ഇടുക്കി ജില്പ രൂപം കൊണ്ടിട്ട്
ഇന്ന് 54 വർഷം.
കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം
എന്നീ താലൂക്കുകളേയും
എറണാകുളം ജില്ലയിലായിരുന്ന
തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള
പ്രദേശങ്ങളെയും കൂട്ടിച്ചേർത്ത
1972 ജനുവരി 26നു് ജില്ല രൂപീകരിച്ചു.
വടക്ക് തമിഴ്നാടും തൃശൂർ ജില്ലയും,
കിഴക്ക് ,തേനി ദിണ്ടികൽ , മധുര , തെങ്കാശി ജില്ലകൾ,
പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകൾ,
തെക്ക് പത്തനംതിട്ട ജില്ലയുമാണ് ഇടുക്കി ജില്ലയുടെ അതിർത്തികൾ.
ആസ്ഥാനം പൈനാവ്..
1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക്
ജില്ലാ ആസ്ഥാനം മാറുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ജില്ല
(2023 ൽ കുട്ടമ്പുഴ പഞ്ചായത്ത് ഉൾപ്പെടുതിയത്തിന് ശേഷം)
ഇതോടെ ഒന്നാം സ്ഥാനം പാലക്കാടിന് നഷ്ടമാകുകയും ചെയ്തു.
.തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്ന്.
വൈദ്യുതോൽപ്പാദനത്തിന് പേരുകേട്ട ജില്ല.
കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ
60 ശതമാനത്തിൽ കൂടുതൽ
ഈ ജില്ലയിലെ ജലവൈദ്യുത പദ്ധതികളിൽ (ഹൈഡ്രോ ഇലക്ട്രിക്)
നിന്നാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടും
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും
ഇവിടെയാണ്..
കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളിൽ
നാലും സ്ഥിതി ചെയ്യുന്നത് ഈ ജില്ലയിലാണ്

സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയാണ്
ഈ ജില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ ഏലവും തേയിലയും ഉല്ലാദിപ്പിക്കുന്നത്
ഈ ജില്ലയിലാണ്.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

