കാന്‍ബറ: വാര്‍ദ്ധക്യകാലത്തെ മറവിരോഗമായ ഡിമെന്‍ഷ്യ (Dementia) ബാധിച്ചവരുടെ ജീവിതത്തില്‍ പ്രകാശമായി മാറിയ പ്രൊഫസര്‍ ഹെന്റി ബ്രോഡാറ്റി (Professor Henry Brodaty) 2026ലെ സീനിയര്‍ ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.കാന്‍ബറയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്.കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഡിമെന്‍ഷ്യ,അല്‍ഷിമേഴ്സ് രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ അദ്ദേഹം നല്‍കിയ അതുല്യമായ സംഭാവനകള്‍.
മറവിരോഗം ബാധിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഡിമെന്‍ഷ്യ ഓസ്ട്രേലിയ (Dementia Australia) എന്ന സംഘടന രൂപീകരിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.സിഡ്നിയിലെ ‘സെന്റര്‍ ഫോര്‍ ഹെല്‍ത്തി ബ്രെയിന്‍ ഏജിംഗ്’ (CHeBA) സഹ-ഡയറക്ടര്‍ എന്ന നിലയില്‍,ലോകമെമ്പാടുമുള്ള പ്രായമായവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
പ്രായമാവുക എന്നത് രോഗാവസ്ഥയല്ല, മറിച്ച് ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്.ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് എന്റെ ലക്ഷ്യം,പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് 70-കാരനായ പ്രൊഫസര്‍ ബ്രോഡാറ്റി പറഞ്ഞു.ഓസ്ട്രേലിയയിലെ വളര്‍ന്നുവരുന്ന വയോജന സമൂഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധ കൂടുതല്‍ പതിപ്പിക്കാന്‍ ഈ പുരസ്‌കാരം സഹായിക്കുമെന്ന് ജൂറി അഭിപ്രായപ്പെട്ടു

