വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം. ത്രി​ല്ല​റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 15 റ​ൺ​സി​നാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് തോ​ൽ​പ്പി​ച്ച​ത്.

മും​ബൈ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്ക് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 184 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി റി​ച്ചാ ഘോ​ഷ് തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 50 പ​ന്തി​ൽ 90 റ​ൺ​സാ​ണ് റി​ച്ചാ ഘോ​ഷ് എ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റി​ച്ച​യു​ടെ ഇ​ന്നിം​ഗ്സ്.

ന​ദീ​ൻ ഡി ​ക്ല​ർ​ക്ക് 28 റ​ൺ​സും ഗ്രെ​യ്സ് ഹാ​രീ​സ് 15 റ​ൺ​സും എ​ടു​ത്തു. മും​ബൈ​യ്ക്ക് വേ​ണ്ടി ഹെ​യ്‌​ലി മാ​ത്യൂ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷ​ബ്നിം ഇ​സ്മാ​യി​ലും അ​മേ​ലി​യ കെ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​മ​ൻ​ജോ​ത് കൗ​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് മും​ബൈ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

57 പ​ന്തി​ൽ നി​ന്ന് 100 റ​ൺ​സാ​ണ് സി​വ​ർ-​ബ്ര​ണ്ട് എ​ടു​ത്ത​ത്. 16 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹെ​യ്ലി 56 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 39 പ​ന്തി​ൽ ഒ​ന്പ​ത് ബൗ​ണ്ട​റി​ക​ൾ താ​രം അ​ടി​ച്ചെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 20 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ആ​ർ​സി​ബി​ക്ക് വേ​ണ്ടി ലോ​റ​ൻ ബെ​ൽ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ന​ദീ​ൻ ഡി ​ക്ല​ർ​ക്കും ശ്രേ‍​യ​ങ്ക പാ​ട്ടീ​ലും ഒ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ജ​യ​ത്തോ​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കാ​നും മും​ബൈ​യ്ക്കാ​യി. ആ​ർ​സി​ബി നേ​ര​ത്തെ ത​ന്നെ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *