റെക്കോര്‍ഡ് ചൂടില്‍ വെന്തുരുകി ഓസ്ട്രേലിയ; നഗരങ്ങളില്‍ റെഡ് അലര്‍ട്ട്

മെല്‍ബണ്‍/സിഡ്നി : ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗങ്ങളിലൊന്നിന് രാജ്യം സാക്ഷ്യം വഹിക്കുന്നു.തെക്കുകിഴക്കന്‍ ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളായ വിക്ടോറിയ,ന്യൂ സൗത്ത് വെയ്ല്‍സ്,സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ താപനില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിക്ടോറിയയിലെ വാല്‍പ്യൂപ്പ് (Walpeup), ഹോപ്ടൗണ്‍ (Hopetoun) എന്നിവിടങ്ങളില്‍ താപനില 48.9°-C രേഖപ്പെടുത്തി.സൗത്ത് ഓസ്ട്രേലിയയിലെ സിഡൂണയില്‍ (Ceduna) താപനില 49.5°-C വരെ ഉയര്‍ന്നു.ഇത് 2009-ലെ ‘ബ്ലാക്ക് സാറ്റര്‍ഡേ’ സമയത്തെ ചൂടിന് സമാനമായ സാഹചര്യമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BoM) മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *