വി​ള​പ്പി​ൽ​ശാ​ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന് വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ, ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ വി​​​ള​​​പ്പി​​​ൽ സ്വ​​​ദേ​​​ശി ബി​​​സ്മീ​​​ർ (37) ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ വീ​​​ഴ്ച​​​ക​​​ൾ അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം.

സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ നേ​​​രം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കൊ​​​ടു​​​വി​​​ൽ വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല​​​യി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലു​​​മു​​​ള്ള വീ​​​ഴ്ച​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് കാ​​​ല​​​ത്തെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വീ​​​ണാ ജോ​​​ർ​​​ജ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ൽനി​​​ന്നും ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് എ​​​ന്തു വീ​​​ഴ്ച പ​​​റ്റി​​​യാ​​​ലും അ​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും മ​​​ന്ത്രി​​​യും പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സീ​​​ത​​​ശ​​​ൻ ച​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യി​​​ൽ തു​​​റ​​​ന്ന​​​ടി​​​ച്ചു. വീ​​​ഴ്ച​​​ക​​​ളെ കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഇ​​​ത്ര​​​യേ​​​റെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ട്ട ഒ​​​രു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലി​​​ല്ല. എ​​​ന്നാ​​​ൽ ഒ​​​രു റി​​​പ്പോ​​​ർ​​​ട്ടും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. റി​​​പ്പോ​​​ർ​​​ട്ടി​​​ന്മേ​​​ൽ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​രോ​​​ഗ്യ കേ​​​ര​​​ള​​​ത്തെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽനി​​​ന്ന് മാ​​​റ്റി ആ​​​രോ​​​ഗ്യ​​​വ​​​തി​​​യാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​വ​​​ങ്ങ​​​ൾ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട ചി​​​കി​​​ത്സ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​യ രോ​​​ഗി​​​ക്ക് മി​​​നി​​​റ്റുകൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ സാ​​​ധ്യ​​​മാ​​​യ ചി​​​കി​​​ത്സ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ ത​​​ന്നെ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ലെ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് താ​​​ൻ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും പോ​​​സ്റ്റ്​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചാ​​​ലേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രി​​​ക​​​യു​​​ള്ളെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നി​​​ര​​​ന്ത​​​ര​​​മാ​​​യി ആ​​​​​​ക്ര​​​മി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​ങ്ങ​​​നെ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം അ​​​വ​​​രു​​​ടെ മ​​​നോ​​​വീ​​​ര്യം ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല​​​യി​​​ലെ ബി​​​സ്മീ​​​റി​​​ന്‍റെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ച കൊ​​​ല്ലം സ്വ​​​ദേ​​​ശി വേ​​​ണു​​​വി​​​ന്‍റെ​​​യും പാ​​​ല​​​ക്കാ​​​ട് കൈ ​​​മു​​​റി​​​ച്ചുമാ​​​റ്റേ​​​ണ്ടി വ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ​​​യും വാ​​​ച​​​ക​​​ങ്ങ​​​ൾ ഉ​​​ദ്ധ​​​രി​​​ച്ചുകൊ​​​ണ്ടാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നി​​​ര​​​യി​​​ൽ നി​​​ന്നു പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​വ​​​ർ സി​​​സ്റ്റ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​ണെ​​​ന്ന് പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.​​​ ബി​​​സ്മീ​​​റു​​​മാ​​​യി ഭാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഗ്രി​​​ൽ മൂ​​​ന്ന് പൂ​​​ട്ടു​​​ക​​​ളി​​​ട്ട് പൂ​​​ട്ടി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. പ​​​ട്ടി ക​​​യ​​​റാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ഗ്രി​​​ൽ പൂ​​​ട്ടി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും അ​​​തി​​​ന് ഒ​​​രു സെ​​​ക്യൂ​​​രി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചാ​​​ൽ പോ​​​രെ​​​യെ​​​ന്നും വി​​​ഷ്ണു​​​നാ​​​ഥ് ചോ​​​ദി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം എ​​​ത്തു​​​ന്ന​​​ത് വ​​​രെ​​​യും ബി​​​സ്മീ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽനി​​​ന്ന് ഒ​​​രാ​​​ൾ പോ​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും വി​​​ഷ്ണു​​​നാ​​​ഥ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. നേ​​​ര​​​ത്തേ സു​​​മ​​​യ്യ​​​യും ഹ​​​ർ​​​ഷീ​​​ന​​​യും നേ​​​രി​​​ട്ട ചി​​​കി​​​ത്സാ പി​​​ഴ​​​വു​​​ക​​​ളും വി​​​ശ​​​ദീ​​​ക​​​രി​​​ച്ച വി​​​ഷ്ണു​​​നാ​​​ഥ് ഡോ.​​​ ഹാ​​​രി​​​സ് ചി​​​റ​​​യ്ക്ക​​​ൽ ഉ​​​ന്ന​​​യി​​​ച്ച വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും സ​​​ഭ​​​യി​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ കാ​​​ണു​​​ന്ന​​​ത് അ​​​ഹ​​​ങ്കാ​​​ര​​​വും ആ​​​ക്ഷേ​​​പ​​​വും മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മാ​​​ത്യു​​​ കു​​​ഴ​​​ൽ​​​നാ​​​ട​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യെ ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ലും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പി.​​​ ഉ​​​ബൈ​​​ദു​​​ള്ള വി​​​മ​​​ർ​​​ശി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *