പെര്‍ത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; നടുങ്ങി മോസ്മാന്‍ പാര്‍ക്ക്

പെര്‍ത്ത്: പെര്‍ത്തിലെ സമ്പന്ന നഗരപ്രാന്തമായ മോസ്മാന്‍ പാര്‍ക്കിലെ ഒരു വീട്ടില്‍ ദമ്പതികളെയും രണ്ട് കൗമാരക്കാരായ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.15-ഓടെ മോട്ടെ ക്ലോസിലുള്ള (Mott Close) വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇത് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ (Double murdersuicide) ആണെന്നാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.

50 വയസ്സുകാരനായ പിതാവ് ജറോഡ് ക്ലൂണ്‍ (Jarrod Clun-e), 49 വയസ്സുകാരിയായ മാതാവ് മൈവെന്ന (M-a-iw-enn-a), മക്കളായ ലിയോണ്‍ (16), ഒട്ടിസ് (14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ മൂന്ന് വളര്‍ത്തുമൃഗങ്ങളും (രണ്ട് നായ്ക്കളും ഒരു പൂച്ചയും) ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയത്: കുടുംബവുമായി അടുപ്പമുള്ള ഒരാള്‍ ഒരു മെഡിക്കല്‍ അപ്പോയിന്റ്‌മെന്റിനായി വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ വിവരം പുറത്തറിയുന്നത്.വീടിനു പുറത്ത് അകത്തേക്ക് പ്രവേശിക്കരുത്, പൊലീസിനെ വിളിക്കൂ എന്നെഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു.

മരിച്ച രണ്ട് കുട്ടികള്‍ക്കും ഓട്ടിസം ബാധിച്ചിരുന്നുവെന്നും അവര്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കുടുംബം നേരത്തെ തന്നെ ചില കെയര്‍ സര്‍വീസുകളുടെ സഹായം തേടിയിരുന്നതായും വിവരമുണ്ട്

സംഭവം നടന്ന സ്ഥലത്ത് ആയുധങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അക്രമാസക്തമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജെസ്സിക്ക സെക്യുറോ പറഞ്ഞു.കുടുംബത്തില്‍ നേരത്തെ ഗാര്‍ഹിക പീഡന പരാതികളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നതായി രേഖകളില്ല.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *