കേരള സോഷ്യല്‍ സെന്റര്‍ അബുദാബി സംഘടിപ്പിച്ച 14-ാമത് ഭരത് മുരളി നാടകോത്സവത്തില്‍ 11നാടകങ്ങളില്‍ നിന്ന് ഒന്റാരിയോ തിയ്യറ്റേഴ്സ് ദുബൈ അവതരിപ്പിച്ച മോക്ഷം മികച്ച നാടകമായി തെരെഞ്ഞെടുത്തു. ബി. ജയമോഹന് നോവലിന് രാജ് മോഹന്‍ നീലേശ്വരം നാടക ഭാഷ്യം നല്കിയ മോക്ഷത്തിന്റെ സംവിധായകന് ജോബ് മഠത്തിലിനെ മികച്ച സംവിധായകനായും നാടകത്തില്‍ കുഞ്ഞനെ അവതരിപ്പിച്ച മഹാദേവന്, മാടനെ അവതരിപ്പിച്ച നന്ദകുമാര്‍ പി.വി.എന്നിവരെ മികച്ച നടന്മാരായും തെരെഞ്ഞെടുത്തു. ഒരു മാസത്തോളം നീണ്ടുനിന്ന നാടക മത്സരത്തിന്റെ വിധികര്‍ത്താക്കളായി കേരളത്തില്‍ നിന്ന് ചലച്ചിത്ര താരം സജിത മഠത്തില്‍, നാടക പ്രവര്ത്തകന് രമേഷ് വര്‍മ്മ എന്നിവരായിരുന്നു.

ഓര്‍മ്മ ദുബൈ അവതരിപ്പിച്ച പെട്രോ ദ സൗണ്ട് ഓഫ് ഡത്ത് സംവിധാനം ചെയ്ത എമില്‍ മാധവിയേയും തെരെഞ്ഞെടുത്തിട്ടുണ്ട്.തിയ്യറ്റര്‍ ദുബൈ അവതരിപ്പിച്ച ധോമി കിത കിതധോമി ആണ് രണ്ടാമത്തെ മികച്ച നാടകം.ധോമി കിത കിതധോമി സംവിധാനം ചെയ്ത ഒ.ടി.ഷാജഹാനാണ് രണ്ടാമത്തെ മികച്ച സംവിധായകന്.
മറ്റു അവാര്‍ഡുകള്‍ ചുവടെ ചേര്‍ക്കുന്നു.
മികച്ച നടി ദിവ്യ ബാബുരാജ് (ധോമി കിത കിതധോമി),രണ്ടാമത്തെ നടി ദേവി രാഘവന് ( ആട്ടം)
മികച്ച രണ്ടാമത്തെ നടന് ഡോ. ആരിഫ് കണ്ടോത്ത് (ധോമി കിത കിതധോമി) മികച്ച ബാലതാരം
ഗലീലിയോ (ചമയം തിയ്യറ്റേഴ്സ്) മികച്ച രണ്ടാമത്തെ ബാലതാരം വിഷ്ണു (വംശപര്വ്വം) ചമയം – ക്ലിന്റ്പവിത്രന്
(തീ മാടന്,പൊറാട്ട്,വംശ പര്‍വ്വം) രംഗസജ്ജീകരണം-നിസാര്‍ ഇബ്രാഹിം (പെട്രോ ദ സൗണ്ട്,ഓര്‍മ്മ ദുബൈ),മികച്ച പ്രകാശവിതാനം അനൂപ്-(കാപ്പിരിക്കപ്പല്‍)മികച്ച പശ്ചാത്തല സംഗീതം-നിജില്‍ ദാസ് (പൊറാട്ട്)
മികച്ച മൂന്നാമത്തെ നാടകം-പെട്രോ ദ സൗണ്ട്.

സ്പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍
ബാലതാരം-ഡന്വി സുമേഷ് (ഇനിയും)സംവിധാനം ബിജു കൊട്ടില (വംശപര്വ്വം). നാടകോത്സവത്തോടനുബന്ധിച്ച് ഏകാങ്കനാടക രചനാ മത്സരത്തില്‍ സേതുമാധവന് പാലാഴി സമ്മാനര്‍ഹനായി.

