വെ​ടി​വ​ച്ച​ത് നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്ത്; സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

ബം​ഗു​ളൂ​രു: ജീ​വ​നൊ​ടു​ക്കി​യ കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. വെ​ടി​വ​ച്ച​ത് നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്ത്. അ​ഞ്ചാം വാ​രി​യെ​ല്ലി​ലൂ​ടെ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

മ​ര​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തു.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് സം​ഘം റോ​യി​യു​ടെ ബം​ഗു​ളൂ​രു അ​ശോ​ക് ന​ഗ​റി​ലെ ലാം​ഗ്ഫോ​ര്‍​ഡ് ടൗ​ണി​ലു​ള്ള കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്.

മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു ത​ന്നെ​യാ​ണ് കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ലീ​ഗ​ല്‍ അ​ഡൈ്വ​സ​ര്‍ പ്ര​കാ​ശി​ന്‍റെ​യും ആ​രോ​പ​ണം. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര​ന്ത​ര​മാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​റും നി​ല​വി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ന് ഇ​ര​യാ​ണ് സി.​ജെ റോ​യ്. ഇ​ത്ത​രം സ​മ്മ​ര്‍​ദ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്നു. അ​ധി​ക്ഷേ​പ​ത്തി​ന്‍റെ ഇ​ര​യാ​ണ് അ​ദ്ദേ​ഹം. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​മെ​ന്നാ​ണ് ഡി.​കെ. ശി​വ​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *