ചെങ്കോട്ടയിൽ കേരളത്തിന്റെ ലാസ്യലഹരി; ഭാരത് പർവിൽ മനംകവർന്ന് മലയാളി സംഘം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച ഭാരത് പര്‍വില്‍ കാണികളെ ആകര്‍ഷിച്ച് കേരളത്തിന്റെ കലാപരിപാടികള്‍ അരങ്ങേറി. ഡല്‍ഹി മലയാളി അസോസിയേഷനാണ് കേരളത്തിന്റെ തനതു കലാരൂപങ്ങളായ മോഹിനിയാട്ടവും തിരുവാതിരകളിയും വേദിയില്‍ അവതരിപ്പിച്ചത്.നിര്‍മല നന്ദകുമാറാണ് കൊറിയോഗ്രാഫര്‍. കലാമണ്ഡലം അനിത ബാബു, തുളസി ബാബു, ശില്‍പ്പ നായര്‍,ദേവിക നായര്‍,റാഷി ദിലീപ്,ഐശ്വര്യ ദാസ്,ശിവാംഗി നായര്‍,വിഷ്ണു പ്രിയ എന്നിവരാണ് ലാസ്യചലനങ്ങളോടെ മോഹിനിയാട്ടത്തിനു ചുവടുവച്ചത്. മേഘ വര്‍ഷം എന്ന പേരില്‍ മഴക്കാലത്തെ ആസ്പദമാക്കിയുള്ള മോഹിയാട്ടവും നടന്നു.ഇതില്‍ കലാമണ്ഡലം അനിതാബാബു, എം.വിഷ്ണുപ്രിയ,തുളസി ബാബു, അനന്യ സ്മിതേഷ്, ദേവിക നായര്‍,റാഷി ദിലീപ്,പൂര്‍ണ്ണശ്രീ നായര്‍ , ഐശ്വര്യ നായര്‍, ശിവാംഗി നായര്‍, ശില്‍പ്പ നായര്‍ എന്നിവര്‍ പങ്കെടുത്തു.

കൈകൊട്ടിക്കളി എന്നും അറിയപ്പെടുന്ന തിരുവാതിര കളിയില്‍ നേരിയതും സെറ്റ് മുണ്ടും ഉടുത്ത് തിരുവാതിരപാട്ടിന്റെ താളത്തിനു ചുവടുവച്ച് കലാകാരികള്‍ അണിനിരന്നത് കാണികളുടെ മനംകവര്‍ന്നു. അരണ്യ, ജാനകി. അമ്പിളി മനു, പ്രിയ സജിത്ത് ,ഹീന, സരസ്വതി മധു, അശ്വനി, ചിത്രഞ്ജലി, രാധിക, മോനിഷ എന്നിവര്‍ തിരുവാതിരകളിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *