ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു; കേരളത്തിന് അവഗണന

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും പദ്ധതിയിൽ കേരളത്തിന് ഇടം ലഭിച്ചില്ല. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതാ പദ്ധതിക്ക് കേന്ദ്രം അനുകൂലമാണെന്ന സൂചനകൾ നേരത്തെ ലഭിച്ചിരുന്നതിനാൽ ഇത്തവണ കേരളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ റെയിൽവേയുടെ പുതിയ വികസന ഭൂപടത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയത് സംസ്ഥാനത്തിന് തിരിച്ചടിയായി. റെയിൽ ഗതാഗതം കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് മറ്റ് സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *