ഷിം​ജി​ത മു​സ്ത​ഫ​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി. ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചാ​ൽ സം​ഭ​വ​ദി​വ​സം യാ​ത്ര ചെ​യ്ത സ്വ​കാ​ര്യ ബ​സി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ദീ​പ​ക്കി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നും വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും ഷിം​ജി​ത​യെ ചോ​ദ്യം ചെ​യ്യും. ഷിം​ജി​ത​യു​ടെ ഫോ​ണി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്യ​പ്പെ​ട്ട​താ​ണെ​ന്ന് പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്. ഈ ​വീ​ഡി​യോ​ക​ൾ എ​ഡി​റ്റ് ചെ​യ്യാ​ൻ മ​റ്റാ​രെ​ങ്കി​ലും സ​ഹാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്നും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ഇ​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ജാ​മ്യം ന​ൽ​കി​യാ​ൽ പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ന്ദ​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. സ​മൂ​ഹ​വി​ചാ​ര​ണ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഷിം​ജി​ത വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന പ്രൊ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. നി​ല​വി​ൽ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ് ഷിം​ജി​ത.

Leave a Reply

Your email address will not be published. Required fields are marked *