പരിസ്ഥിതിയുടെ കാവലാൾ പത്മശ്രീ ദേവകിയമ്മയെ ആദരിച്ച് ആർ.ഡബ്ല്യു.എ (R.W.A)

ആലപ്പുഴ: പത്മശ്രീ പുരസ്കാര ലഭിച്ച ജി. ദേവകിയമ്മയെ ആദരിച്ചു. ആലപ്പുഴ: റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ( R.W.A.) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്തായ ദൗത്യത്തിൽ ജീവിതം മുഴുവൻ സമർപ്പിച്ച്, പ്രകൃതിയുടെ നിലനിൽപ്പിനായി അദ്വിതീയ സേവനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയായ പദ്മശ്രീ പുരസ്കാര ജേതാവ് ജി. ദേവകിയമ്മ എന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് മുജീബ് റഹ്മാൻ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം കണ്ടല്ലൂർ കൊല്ലകയിൽ സ്ഥിതി ചെയ്യുന്ന ദേവകിയമ്മയുടെ വസതിയിൽ വെച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ്പ്രസിഡൻ്റ് ശാരദാ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണം ഒരു വ്യക്തിയുടെ ഉത്തരവാദിത്വം മാത്രമല്ല, സാമൂഹിക ബാധ്യതയാണെന്ന്പരിസ്ഥിതി സംരക്ഷണം ഒരു വ്യക്തിയുടെ ഉത്തരവാദിത്വം മാത്രമല്ല, സാമൂഹിക ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി റിയാസ് പുലരി റസിഡൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ഉപഹാരമായി വൃക്ഷത്തൈ പദ്മശ്രീ ദേവകിയമ്മയ്ക്ക് കൈമാറി ആദരിച്ചു.
‘വനമുത്തശ്ശി’ എന്ന പേരിൽ സ്നേഹാദരം നേടിയ ദേവകിയമ്മയുടെ ചെറു മക്കളെയും ചടങ്ങിൽ ആദരിച്ചു. RWA ജില്ലാ സെക്രട്ടറിയും, സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റുമായ ബി.അൻഷാദ് അരൂർ, ദേവകിയമ്മയെ പൊന്നാട അണിയിച്ചു. പരിസ്ഥിതിയോടുള്ള സ്നേഹവും പ്രകൃതിയോടുള്ള ഉത്തരവാദിത്വവും പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടതിന്റെ ആവശ്യകത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആശംസകൾ അർപ്പിച്ച് ജില്ലാ വൈസ്, ജില്ലാ സെക്രട്ടറി ജി. അനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം ശരണ്യ ആർ. നായർ, ജി. അജയകുമാർ അബ്ദുൽ അസീസ്, നസീബ് ഖാൻ വരിക്കപ്പള്ളിൽ, സ്വപ്ന സജി, സലീം എ, അഷറഫ് സലാഹുദ്ദീൻ, സജികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളും പ്രവർത്തകരുമടക്കംനിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം ജീവിതവ്രതമാക്കിയ ദേവകിയമ്മയ്ക്ക് നൽകിയ ഈ ആദരം, സമൂഹം മുഴുവൻ പ്രകൃതിയോട് കാണിക്കേണ്ടഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തലായി ചടങ്ങ് മാറി

Leave a Reply

Your email address will not be published. Required fields are marked *