ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105-ാം ജയന്തി ഇന്ന് . ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഭാഗവതാമൃതസത്രം സമർപ്പണത്തോടെ ഇന്ന് സമാപിക്കും . അറുപതിലധികം ഭാഗവത പണ്ഡിതന്മാരും ആചാര്യന്മാരും സത്രത്തിൽ പങ്കെടുത്തു. മുഖ്യ യജ്ഞ ആചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ്.
ഇന്ന് രാവിലെ ആറിന് കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗുരുവായൂരപ്പൻ പൂജ.
8.30 ന് പഞ്ചരത്ന കീർത്തനാലാപനം. 10.30 -ന് മള്ളിയൂർ ഭാഗവതഹംസം ജയന്തി അനുസ്മരണം.
തിരുവിഴ ജയശങ്കറിനു ഗണേശ പുരസ്കാരം സമ്മാനിക്കും.
ജയന്തി സദ്യയും കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന നാമസങ്കീർത്തനവും തുടർന്ന് നടക്കും.

