കാ​ലി​ത്തീ​റ്റ​യ്ക്കു മി​ൽ​മ 200 രൂ​പ സ​ബ്സി​ഡി പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി വി​​​ല്ക്കു​​​ന്ന മി​​​ൽ​​​മ ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കു ചാ​​​ക്ക് ഒ​​​ന്നി​​​ന് 200 രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​ര​​​വി​​​പ​​​ണ​​​ന ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നം.

2026 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ 2026 മാ​​​ർ​​​ച്ച് 31 വ​​​രെ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന കാ​​​ലി​​​ത്തീ​​​റ്റ​​​യാ​​​ക്കാ​​​ണു സ​​​ബ്സി​​​ഡി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 2024 സെ​​​പ്റ്റം​​​ബ​​​ർ മു​​​ത​​​ൽ മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​നും ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കു ചാ​​​ക്ക് ഒ​​​ന്നി​​​ന് 100 സ​​​ബ്സി​​​ഡി രൂ​​​പ ന​​​ൽ​​​കിവ​​​രു​​​ന്നു​​​ണ്ട്. മി​​​ൽ​​​മ​​​യു​​​ടെ മ​​​ല​​​ബാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ൾ ന​​​ൽ​​​കിവ​​​ന്ന സ​​​ബ്സി​​​ഡി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ​​​യാ​​​ണി​​​ത്.
ഫെ​​​ഡ​​​റേ​​​ഷ​​​ൻ ന​​​ൽ​​​കി വ​​​ന്നി​​​രു​​​ന്ന ഈ 100 ​​​രൂ​​​പ സ​​​ബ്സി​​​ഡി​​​യാ​​​ണ് 200 രൂ​​​പ ആ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന 100 രൂ​​​പ സ​​​ബ്സി​​​ഡി​​​ക​​​ൾ​​​ക്കൊ​​​പ്പം ഫെ​​​ഡ​​​റേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന 200 രൂ​​​പ സ​​​ബ്സി​​​ഡി കൂ​​​ടി ചേ​​​രു​​​ന്പോ​​​ൾ ആ​​​കെ 300 രൂ​​​പ​​​യു​​​ടെ സ​​​ബ്സി​​​ഡി ആ​​​നു​​​കൂ​​​ല്യം ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​കും. ഇ​​​തി​​​ലൂ​​​ടെ 2019ലെ ​​​കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല​​​യേ​​​ക്കാ​​​ൾ 120 രൂ​​​പ കു​​​റ​​​വി​​​ൽ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കാ​​​ലി​​​ത്തീ​​​റ്റ ല​​​ഭ്യ​​​മാ​​​കും.

Leave a Reply

Your email address will not be published. Required fields are marked *