പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു….!

പ്രശസ്ത സംഗീതസംവിധായകൻ

എസ്.പി വെങ്കിടേഷ്

അന്തരിച്ചു….!

ആദരാഞ്ജലികൾ ..!

1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനനം.

. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ

വളരെ ചെറുപ്പത്തിലേ

മാൻഡലിൻ, കൂടാതെ ഗിറ്റാർ ഇവയിൽ കഴിവ് തെളിയിച്ചു.

സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. തുടർന്ന്

കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി …

തെലുങ്ക് ചിത്രത്തിലൂടെയാണ്

സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

തുടർന്ന് മലയാളത്തിലുമെത്തി,

.ദേവരാജൻ , ദക്ഷിണാമൂർത്തി , ബാബുരാജ്,

എം.കെ.അർജുനൻ ,

എന്നിവർക്കൊപ്പം അസിസ്റ്റൻ്റായും

കുറെക്കാലം പ്രവർത്തിച്ചു. അങ്ങനെ

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത്

1986 ജൂലൈ 16 ന് പുറത്തു വന്ന രാജാവിൻ്റെ മകൻ എന്ന ചിത്രത്തിന്

പശ്ചാത്തല സംഗീതവും

സംഗീതവും നൽകിക്കൊണ്ടാണ്

മലയാള സിനിമയിൽ എസ്.പി.വി,

സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

തുടർന്ന് ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം,

ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ

എന്നിങ്ങനെ നിരവധി സിനിമകളിൽ

മികവുറ്റ ഗാനങ്ങളൊരുക്കി

. മലയാളത്തിൽ ഏതാണ്ട്

140 ൽപ്പരം ചിത്രങ്ങൾക്ക്

ഈണം പകർന്നിട്ടുണ്ട്

വിണ്ണിലെ ഗന്ധർവ്വ വീണകൾ (രാജാവിൻ്റെ മകൻ)

കിലുകിൽ പമ്പരം ( കിലുക്കം)

വാൽക്കണ്ണെഴുതിയ (പൈതൃകം)

കനകനിലാവേ (കൗരവർ )

ശാന്തമീ രാത്രിയിൽ (ജോണി വാക്കർ)

കറുകവയൽ കുരുവീ (ധ്രുവം)

കുഞ്ഞിക്കിളിയേ (ഇന്ദ്രജാലം)

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Leave a Reply

Your email address will not be published. Required fields are marked *