ഇറാൻ-യുഎസ് ആണവ ചർച്ചകൾ പുനരാരംഭിക്കുന്നു; തുർക്കിയിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത

ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അനുമതിയോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണ് ചർച്ചകൾക്ക് ഉത്തരവിട്ടത്. വരാനിരിക്കുന്ന വെള്ളിയാഴ്ച (ഫെബ്രുവരി 6) തുർക്കിയിലെ ഇസ്താംബൂളിൽ വച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രകോപനങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമിടയിലും സമാധാനപരമായ നയതന്ത്ര നീക്കത്തിന് ഇറാൻ തയ്യാറായത് ആഗോളതലത്തിൽ വലിയ ആശ്വാസത്തിന് കാരണമായിട്ടുണ്ട്.

തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തുല്യനീതിയിലധിഷ്ഠിതമായ ചർച്ചകളാണ് ആഗ്രഹിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾക്ക് വഴിതെളിഞ്ഞത്. ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ കടുത്ത നിബന്ധനകൾക്ക് ഇറാൻ വഴങ്ങുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിൽ, ഇസ്താംബൂളിലെ ഈ കൂടിക്കാഴ്ച മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്

Leave a Reply

Your email address will not be published. Required fields are marked *