പയ്യന്നൂർ: സിപിഎം മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടക്കാനിരിക്കെ പുസ്തക പ്രകാശന ചടങ്ങിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.
പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നടപടിക്ക് വിധേയനായ വ്യക്തി എന്ന നിലയിൽ, പുസ്തക പ്രകാശനം രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ.
പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ചടങ്ങ് നടക്കുന്ന ഹാളിന് പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളോ അതൃപ്തിയുള്ള ഒരു വിഭാഗം പ്രവർത്തകരോ ചടങ്ങ് തടയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്.

