നിങ്ങൾക്കറിയുമോ..?
ഒരു പ്രണയമെന്നാൽ
അവളെന്നോ അവനെന്നോ ഓർമ്മിക്കപ്പെടാതെ ഒറ്റയ്ക്കൊരു
സിനിമ കണ്ടു തീർക്കാൻ പോലും കഴിയില്ലെന്നതാണ്..
കൂടെ ഉണ്ടെന്നോ
ഉണ്ടായിരുന്നെങ്കിലെന്നോ
എന്ന തോന്നലില്ലാതെ
ഒരു യാത്ര പോലും മുഴുമിക്കാൻ
കഴിയില്ലെന്നതാണ്..
മിണ്ടാതിരിപ്പിന്റെ ഇരുളകങ്ങളിൽ
സ്വസ്ഥമായി ഉറങ്ങാനാവാത്ത,
മറക്കണമെന്നാഗ്രഹിക്കുമ്പഴും
ഓർക്കാതെ ഉണരാനാവാത്ത
ഇനി കാണില്ലെന്ന ശപഥത്തിൽ പോലും
പിൻവിളിക്ക് കാതോർത്തു പോയേക്കുന്ന…
അസ്വസ്ഥതകളുടെ
ശ്വാസം മുട്ടിക്കുന്ന
പിന്നാമ്പുറങ്ങൾ കൂടെയാണ്
പ്രണയ പരിസരങ്ങൾ..!
ഷലീർ അലി

