റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി ഉ​ട​ൻ ഒ​ഴി​വാ​ക്കി​ല്ല, ഊ​ർ​ജ്ജ സു​ര​ക്ഷ പ്ര​ധാ​ന​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്താ​ൻ സ​മ്മ​തി​ച്ചു​വെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ന് പി​ന്നാ​ലെ ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങു​ന്ന​ത് പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്ന് ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്തു​മെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ന്ത്യ ഇ​ത്ത​ര​മൊ​രു വി​വ​രം ത​ങ്ങ​ളെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യ്ക്ക് ഏ​ത് രാ​ജ്യ​ത്ത് നി​ന്നും എ​ണ്ണ വാ​ങ്ങാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ഇ​ന്ത്യ എ​പ്പോ​ഴും ഒ​ന്നി​ല​ധി​കം സ്രോ​ത​സ്സു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കാ​റു​ള്ള​തെ​ന്നും റ​ഷ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ നി​ർ​ത്തു​മെ​ന്നും പ​ക​രം അ​മേ​രി​ക്ക​യി​ൽ നി​ന്നും വെ​ന​സ്വേ​ല​യി​ൽ നി​ന്നും കൂ​ടു​ത​ൽ എ​ണ്ണ വാ​ങ്ങു​മെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യു​ടെ മേ​ലു​ള്ള അ​ധി​ക തീ​രു​വ 50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്ന​തി​ന് പ​ക​ര​മാ​യാ​ണ് ഈ ​ധാ​ര​ണ​യെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ​ള​രെ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ്ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ സ്രോ​ത​സ്സു​ക​ളെ​യും ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പാ​ർ​ല​മെ​ന്‍റി​ൽ സൂ​ചി​പ്പി​ച്ച​ത്. റ​ഷ്യ​ൻ എ​ണ്ണ​യ്ക്ക് പ​ക​ര​മാ​യി യു​എ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന എ​ണ്ണ​യു​ടെ വി​ല​യും ല​ഭ്യ​ത​യും കൂ​ടി പ​രി​ഗ​ണി​ച്ചേ ഇ​ന്ത്യ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് പൊ​ടു​ന്ന​നെ നി​ർ​ത്തു​ന്ന​ത് ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​മെ​ന്നും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ക​രാ​റു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഭാ​വി​യി​ൽ പു​തി​യ ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *