വയനാട്: വയനാട് ബാവലി ചെക്ക് പോസ്റ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനിയായ ബിംല തമങ്ങിനെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. ഇവരുടെ പക്കൽ നിന്നും എട്ട് ക്യാപ്സ്യൂളുകൾ അടങ്ങിയ മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. മയക്കുമരുന്ന് എവിടെ നിന്ന് എത്തിച്ചുവെന്നും ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

