അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സും എ​ക്സൈ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ലോ​ഡ്ജു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ച്ച മൂ​ന്ന് സ്​ത്രീ​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്.​സു​ദ​ർ​ശ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പെ​രു​മ്പാ​വൂ​ർ എ​എ​സ്‌​പി ഹാ​ർ​ദി​ക് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. നൂ​റി​ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡോ​ഗ്‌ സ്ക്വാ​ഡ്, ബോം​ബ് സ്ക്വാ​ഡ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പെ​രു​മ്പാ​വൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ നാ​ട്ടു​കാ​രെ​യും വി​വി​ധ സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന്, മ​ദ്യം, ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള​ട​ക്കം സ​മ​ഗ്ര​മാ​യി പ​ഠി​ച്ച് അ​ന്വേ​ഷി​ച്ച്‌ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *