കൊച്ചി: എസ്എന്‍ഡിപി- എന്‍ എസ്എസ് ഐക്യനീക്കത്തെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സമുദായത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. വിശ്വാസമുള്ളിടത്ത് അവര്‍ വോട്ട് ചെയ്യും. എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം ബോര്‍ഡ്, കൗണ്‍സില്‍ യോഗങ്ങളിലാണു തീരുമാനിക്കുക. കേരളത്തില്‍ മൂന്നാമതും പിണറായി സര്‍ക്കാര്‍തന്നെ അധികാരത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സ്വര്‍ണക്കൊള്ളയും അയ്യപ്പനുമൊന്നും ചര്ച്ചകളിലുണ്ടാകില്ല. സ്വര്‍ണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കാനിടയില്ല”- വെള്ളാപ്പള്ളി പറഞ്ഞു.

