അമേരിക്കയിൽ വീണ്ടും സ്കൂൾ വെടിവെപ്പ്: മോണ്ട്ഗോമറി കൗണ്ടിയിലെ സ്കൂളിൽ വെടിയുതിർത്തു; ഒരാൾക്ക് പരിക്ക്

മേരിലാൻഡ്: അമേരിക്കയിലെ മേരിലാൻഡിലുള്ള മോണ്ട്ഗോമറി കൗണ്ടി സ്കൂളിൽ വെടിവെപ്പ്. സംഭവത്തിൽ ഒരാൾക്ക് വെടിയേറ്റതായി പോലീസ് സ്ഥിരീകരിച്ചു. തോക്കുധാരിയുടെ ആക്രമണത്തെത്തുടർന്ന് സ്കൂൾ പൂർണ്ണമായും ലോക്ക്ഡൗണിലാക്കി.

സ്കൂൾ പരിസരത്ത് വെടിയൊച്ച കേട്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി. വെടിയേറ്റയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണമുണ്ടായ ഉടൻ തന്നെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികളെയും അധ്യാപകരെയും ക്ലാസ് മുറികൾക്കുള്ളിൽ തന്നെ സുരക്ഷിതരാക്കി മാറ്റി.

മോണ്ട്ഗോമറി കൗണ്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വെടിയുതിർത്ത വ്യക്തിയെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ തുടരുന്നു. പരിഭ്രാന്തരായ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *