യു എസിൽ നടുറോഡിൽ എമർജൻസി ലാന്‍ഡിംഗ്: വൻ അപകടം ഒഴിവായത് തലനാരിഴക്ക്

ഗെയിൻസ്‌വിൽ : പറന്നുയർന്ന ഉടൻ എൻജിൻ തകരാറിലായതിനെത്തുടർന്ന് തിരക്കേറിയ റോഡിൽ വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെ വാഹനങ്ങളുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യാത്രക്കാരും പൈലറ്റും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗെയിൻസ്‌വില്ലിലെ ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജണൽ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് പിന്നാലെ എൻജിനിൽ തകരാർ അനുഭവപ്പെട്ടതോടെ പൈലറ്റ് ഉടൻ തന്നെ തിരികെ ഇറക്കാൻ ശ്രമിച്ചു. എന്നാൽ വിമാനത്താവളത്തിലെ റൺവേയിലേക്ക് എത്താൻ ആവശ്യമായ ഉയരം ലഭിക്കാത്തതിനെത്തുടർന്ന് സമീപത്തെ തിരക്കേറിയ റോഡിലേക്ക് വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റ് നിർബന്ധിതനാവുകയായിരുന്നു.

അപകടത്തെത്തുടർന്ന് റോഡ് പൂർണ്ണമായും അടച്ചിടുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. എൻജിൻ തകരാറിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ

Leave a Reply

Your email address will not be published. Required fields are marked *