സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ സിഡ്‌നിയിൽ നടന്ന പോലീസ് നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി തള്ളിയിട്ട 69 വയസ്സുള്ള ജാൻ അൽഹാഫ്നി എന്ന സ്ത്രീയുടെ നട്ടെല്ലിന് നാല് ഒടിവുകൾ സംഭവിച്ചു. നിലവിൽ ഇവർ സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തന്നെ ആക്രമിച്ചതെന്ന് ജാൻ ആശുപത്രിയിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവരിൽ ഒൻപത് പേർക്കെതിരെ പോലീസ് ഔദ്യോഗികമായി കുറ്റം ചുമത്തി. പോലീസിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഫെഡറൽ മന്ത്രി എഡ് ഹുസിക് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്
സിഡ്‌നി പ്രതിഷേധം: പോലീസ് ക്രൂരത ആരോപിച്ച് വ്യാപക പ്രതിഷേധം; 69-കാരിക്ക് ഗുരുതര പരിക്ക്

