2027 സെൻസസ്: തമിഴ്‌നാട്ടിൽ തയ്യാറെടുപ്പുകൾ തുടങ്ങി; ചെന്നൈയിൽ കളക്ടർമാരുടെ ഉന്നതതല യോഗം

ചെന്നൈ: വരാനിരിക്കുന്ന 2027-ലെ ദേശീയ സെൻസസ് നടപടികൾക്ക് മുന്നോടിയായി തമിഴ്‌നാട്ടിൽ സംസ്ഥാനതല ഉദ്യോഗസ്ഥ യോഗം ചേർന്നു. ചെന്നൈയിൽ നടന്ന യോഗത്തിൽ തമിഴ്‌നാട്ടിലെ എല്ലാ ജില്ലാ കളക്ടർമാരും മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ കമ്മീഷണർമാരും പങ്കെടുത്തു.

റവന്യൂ അഡ്മിനിസ്‌ട്രേഷൻ കമ്മീഷണറും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എം. സുന്ദരേഷ് ബാബുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സെൻസസ് നടപടികൾ കൃത്യമായും വേഗത്തിലും പൂർത്തിയാക്കുന്നതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ യോഗം വിലയിരുത്തി.

തമിഴ്‌നാട്ടിലെ ഗ്രാമ-നഗര മേഖലകളിൽ സെൻസസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവരശേഖരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനും കളക്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സെൻസസ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഓരോ ജില്ലയിലെയും ജനസംഖ്യാ കണക്കെടുപ്പിന്റെ മേൽനോട്ടം ജില്ലാ കളക്ടർമാർ നേരിട്ട് വഹിക്കണമെന്നും ഭരണപരമായ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *