മുംബൈ മേയറായി ഋതു താവ്‌ഡെ ചുമതലയേറ്റു; 44 വർഷത്തിന് ശേഷം ബിജെപിക്ക് മേയർ സ്ഥാനം

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനായ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) മേയറായി ബിജെപി അംഗം ഋതു താവ്‌ഡെ അധികാരമേറ്റു. ശിവസേനയുടെ (ഷിൻഡെ വിഭാഗം) സഞ്ജയ് ഘടിയാണ് ഡെപ്യൂട്ടി മേയർ.


മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.മുംബൈയുടെ 78-ാമത് മേയറാണ് ഋതു താവ്‌ഡെ. നീണ്ട 44 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ കോർപ്പറേഷനിൽ ബിജെപിക്ക് മേയർ സ്ഥാനം ലഭിക്കുന്നത്. ബിജെപിയിൽ നിന്നുള്ള രണ്ടാമത്തെ മുംബൈ മേയറാണ് ഇവർ.


മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *