മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണിലെ ഇന്ത്യന്‍ സംഗീത നൃത്തരംഗത്ത് പ്രതിഭാധനരായവര്‍ക്ക് നല്ലൊരു വേദിയാവുകയാണ് ഉദയ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തരംഗ്-സീസണ് 3.മെല്‍ബണിന്റെ വടക്ക് ഭാഗത്ത് സൗത്ത് മൊറാംഗില്‍ സ്ഥിതി ചെയ്യുന്ന പ്ലെന്റി റോഡ് ആര്‍ട്സ് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ (PRACC) മാര്‍ച്ച് 07 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മികച്ച നിലവാരത്താലും,ജനപങ്കാളിത്താലും ശ്രദ്ധേയമായ തരംഗിന് ഇത്തവണയും സവിശേഷതകള്‍ ഏറെയുണ്ട്.
ഇന്ത്യന്‍ സിനിമാറ്റിക് സോളോ മ്യൂസിക് (സീനിയര്‍ & ജൂനിയര്‍), Duos of Tarang( ഡ്യൂയറ്റ് സിനിമാറ്റിക് ഡാന്‍സ്-സീനിയര്‍), ഇന്ത്യന്‍ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് (സീനിയര്‍ & ജൂനിയര്‍) എന്നിവയാണ് തരംഗ് സീസണ് 3 യിലെ ആകര്‍ഷക ഇനങ്ങള്‍.
വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും ലഭിക്കുന്നതാണ്.സംഗീത നൃത്തരംഗത്തെ പ്രഗത്ഭരായവരാണ് വിധികര്‍ത്താക്കളായി മത്സരത്തിന് എത്തിച്ചേരുന്നത്.തരംഗ്-സീസണ് 3 യില്‍ പങ്കുചേരാനും വിശദാംശങ്ങള്‍ അറിയുന്നതിനും താഴെ കാണുന്ന നമ്പറുകളിലോ, ഇമെയില്‍ മുഖേനെയോ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.
ജെസ്ലിന് -0481 310 329
അങ്കിത -0461 379 669 Email – Tarang.udaya@gmail.com

