ദുബായിൽ അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ഇന്ന് തുടക്കം

ദുബായ്: ലോകമെമ്പാടുമുള്ള ആരോഗ്യ ഗവേഷകരെയും വിദഗ്ധരെയും അണിനിരത്തിക്കൊണ്ടുള്ള അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും പ്രദർശനത്തിനും (International Ayush Conference and Exhibition) ഇന്ന് (ഫെബ്രുവരി 15, ഞായർ) ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ രീതികളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിപുലമായ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

35-ലധികം രാജ്യങ്ങളിൽ നിന്നായി 1500-ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.”മനസ്സിനും ശരീരത്തിനും ആയുഷ് ചികിത്സയിലൂടെ ലഭിക്കുന്ന സൗഖ്യം – തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിശകലനം” എന്നതാണ് ഇത്തവണത്തെ മുഖ്യ പ്രമേയം.

45-ലധികം സ്റ്റാളുകളിലായി ആയുഷ് ആശുപത്രികൾ, ക്ലിനിക്കുകൾ, ഔഷധ നിർമ്മാതാക്കൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രദർശനം നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.ഫെബ്രുവരി 17-നാണ് സമ്മേളനം സമാപിക്കും അരലക്ഷത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *