ധാക്ക: ബംഗ്ലാദേശിൽ എന്തുവിലകൊടുത്തും ക്രമസമാധാനം നിലനിർത്തണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ആക്ടിങ് ചെയർമാനും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാൻ. ഫെബ്രുവരി 12-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി വൻ വിജയം കൈവരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതവും മാനുഷികവുമായ ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം പുനർനിർമ്മിക്കുന്നതിൽ എല്ലാവരും ഉത്തരവാദിത്തമുള്ള പങ്കുവഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വർഷങ്ങൾ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങൾക്കും അസ്ഥിരതയ്ക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിലെ വിജയം ബിഎൻപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്

