ബാങ്കോക്ക്: ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷന്മാരുടെ SL3 വിഭാഗം സിംഗിൾസിൽ സ്വർണ്ണ മെഡൽ നേടിയതോടെ, ലോക ബാഡ്മിന്റൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിംഗിൾസ് ലോക കിരീടങ്ങൾ നേടുന്ന താരമെന്ന പദവി പ്രമോദ് ഭഗത് സ്വന്തമാക്കി. ചൈനയുടെ ഇതിഹാസ താരം ലിൻ ഡാനിന്റെ അഞ്ച് ലോക കിരീടങ്ങൾ എന്ന റെക്കോർഡാണ് ആറാം സ്വർണ്ണ നേട്ടത്തോടെ പ്രമോദ് മറികടന്നത്.
ഫൈനലിൽ ഇന്തോനേഷ്യയുടെ കരുത്തനായ താരം മുഹമ്മദ് അൽ ഇമ്രാനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്രമോദിന്റെ ആധികാരിക വിജയം. സ്കോർ: 21-14, 21-15. തുടക്കം മുതൽ തന്നെ കൃത്യമായ മേധാവിത്വം പുലർത്തിയ പ്രമോദ്, ഇന്തോനേഷ്യൻ താരത്തിന് തിരിച്ചുവരാൻ ഒരവസരവും നൽകിയില്ല

