പൂരത്തിനൊരു പുസ്തകം;വേലൂർ ഗ്രാമത്തിൻ്റെ സാംസ്കാരിക വൈവിധ്യം

തൃശൂർ : തൃശൂർ ജില്ലയിലെ കുന്ദംകുളത്തിനും, വടക്കാഞ്ചേരിക്കുമിടയിലുള്ള ശാന്ത സുന്ദരമായ ഗ്രാമമാണ് വേലൂർ എങ്കിലും കേരളത്തിൻ്റെ ചരിത്ര പ്രധാനമായ നേട്ടങ്ങളിൽ കൃത്യമായ അടയാളപ്പെടുത്തലുകൾ ഉൾപ്പെട്ട ഇടമാണ്.ആധുനിക കേരളത്തിൻ്റെ സാംസ്കാരിക സാഹിത്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ജർമ്മൻ സന്യാസി അർണോസ് പാതിരിയുടെ പ്രവർത്തന മണ്ഡലമാണ് വേലൂർ.1699 ൽ കേരളത്തിൽ എത്തിയ ജോൺ ഏർണസസ്റ്റ് ഹാങ്ഡൽഡൻ എന്ന അർണോസ് പാതിരി അങ്കമാലിക്കാരായ ഇളയതുമാരുടെ സഹായത്താൽ സംസ്കൃതവും സ്വപ്രയത്നത്താൽ മലയാളവും കൈവശമാക്കി.എഴുത്തച്ഛനെ ഏറെ ആരാധിച്ചിരുന്ന അർണോസ് പാതിരിയുടെ തൂലികയിൽ നിന്ന് മലയാള സാഹിത്യത്തിന് നിഘണ്ടു ഉൾപ്പടെ നിരവധി സംഭാവനകളാണ് നൽകിയിട്ടുള്ളത്.

വേലൂരിലെ വെങ്ങിലശ്ശേരി പ്രദേശത്ത് പ്രസിദ്ധമായ നായർ തറവാട്ടുകാരുടെ സഹായത്താൽ ഭവനവും പള്ളിയും നിർമ്മിക്കുകയും ചെയ്തു. 1956-ൽ വേലൂരിൽ നടന്ന മറ്റൊരു ഐതിഹാസിക സംഭവമാണ് മാറുമറയ്ക്കൽ സമരം. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും മാറുമറയ്ക്കുന്നതിനും വിലക്ക് ഉണ്ടായിരുന്ന താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ ക്ഷേത്രത്തിലേക്ക് പ്രക്ഷോഭം നയിച്ചിരുന്നു. ചരിത്ര പ്രാധാന്യമുള്ള മാറുമറയ്ക്കൽ സമരത്തിന് സാക്ഷ്യം വഹിച്ച വേലൂർ മണിമലർക്കാവിലെ ഉത്സവമാണ് ഫ്രെബുവരി 21,22,23,24 തിയ്യതികളിൽ.


പൊയ്ക്കുതിരക്കളും, നാടൻ കാലരൂപങ്ങളും, വാദ്യമേളങ്ങളും ആകർഷകമാകുന്ന ഉത്സവപ്പറമ്പിൽ പൂരത്തിനൊരു പുസ്തകം എന്ന ആശയത്തോടെ മനോഹരമായ പുസ്തകശാലയും ഒരുങ്ങും. ഏപ്രിൽ മാസത്തിൽ ഗ്രാമകം കൾച്ചറൽ അക്കാദമി സംഘടിപ്പിക്കുന്ന ഗ്രാമകം നാടകോത്സവത്തിൻ്റെ ഭാഗമായാണ് പൂരത്തിനൊരു പുസ്തകം എന്ന ആശയം വിപുലമാക്കുന്നത്.ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരെഞ്ഞെടുക്കാനും, പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാനും ഉത്സവത്തിനെത്തുന്നവർക്ക് ഇത് സഹായകരമാവുകയും ചെയ്യുന്നു.ഇക്കഴിഞ്ഞ ജനുവരി 11 ന് നാടകോത്സവത്തിൻ്റെ പ്രചരണാർത്ഥം ശ്രദ്ധേയ സമൂഹ ചിത്രരചനയും സംഘാടകർ വേലൂരിൽ ഒരുക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *