ഇന്ത്യൻ നാവിക കരുത്ത് ലോകത്തിന് മുന്നിൽ; അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂ ബംഗാൾ ഉൾക്കടൽ വേദിയാകും

വിശാഖപട്ടണം: ഭാരതത്തിന്റെ നാവിക കരുത്തും സമുദ്ര സുരക്ഷാ സജ്ജീകരണങ്ങളും വിളിച്ചോതുന്ന പന്ത്രണ്ടാമത് ‘അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂ’ ബംഗാൾ ഉൾക്കടലിൽ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും അന്തർവാഹിനികളെയും നേരിട്ട് പരിശോധിക്കും.

കിഴക്കൻ നാവിക കമാൻഡിന്റെ ആസ്ഥാനമായ വിശാഖപട്ടണത്താണ് ഈ ബൃഹത്തായ ചടങ്ങ് നടക്കുന്നത്. ഇതിനുമുമ്പ് 2022-ലായിരുന്നു ഇത്തരമൊരു പരിശോധന നടന്നത്. നാവികസേനയുടെ അൻപതിലധികം അത്യാധുനിക യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ചടങ്ങിൽ അണിനിരക്കും. കൂടാതെ കോസ്റ്റ് ഗാർഡ്, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ കപ്പലുകളും ഇതിന്റെ ഭാഗമാകും.

നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടുന്ന വായുസേനാ വിഭാഗവും രാഷ്ട്രപതിക്ക് അഭിവാദ്യം അർപ്പിക്കും. കടലിലെ സേനയുടെ അഭ്യാസപ്രകടനങ്ങളും ഇതിനൊപ്പം നടക്കും

Leave a Reply

Your email address will not be published. Required fields are marked *