റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് കരുതുന്നില്ലെന്ന് റഷ്യ

മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ വ്യാപാരം പരസ്പര ലാഭകരമാണെന്നും റഷ്യ അറിയിച്ചു.

ഇന്ത്യയുമായുള്ള എണ്ണ വ്യാപാരം അന്താരാഷ്ട്ര ഊർജ വിപണിയിൽ സുസ്ഥിരത നിലനിർത്താൻ സഹായിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയുടെയും അവകാശവാദങ്ങളിൽ പുതുമയൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അമേരിക്കയുടെ സമ്മർദ്ദവും തീരുവയും കാരണം സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുമായുള്ള ഊർജ ബന്ധം തുടരുമെന്ന പ്രതീക്ഷയിലാണ് റഷ്യ.

Leave a Reply

Your email address will not be published. Required fields are marked *