ജെറ്റ്‌സ്റ്റാറിന്റെ വമ്പൻ ഓഫർ: 2,80,000 ടിക്കറ്റുകൾക്ക് വൻ വിലക്കുറവ്; വിദേശയാത്രകൾ 149 ഡോളർ മുതൽ

മെൽബൺ: യാത്രാപ്രേമികൾക്കായി ആകർഷകമായ ഓഫറുകളുമായി ജെറ്റ്‌സ്റ്റാർ എയർവേയ്‌സ്. ‘ഫെയർ പ്ലേ’ (Fare Play) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പുതിയ സെയിലിലൂടെ 2,80,000 ടിക്കറ്റുകൾക്കാണ് വിമാനക്കമ്പനി നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്ക് 39 ഡോളർ മുതലും രാജ്യാന്തര യാത്രകൾക്ക് 149 ഡോളർ മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.

ഫെബ്രുവരി 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന സെയിൽ ഫെബ്രുവരി 27 വെള്ളി അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. ക്ലബ് ജെറ്റ്‌സ്റ്റാർ അംഗങ്ങൾക്ക് ഫെബ്രുവരി 23 തിങ്കളാഴ്ച മുതൽ തന്നെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. സിഡ്‌നിയിൽ നിന്ന് ബല്ലിന ബൈറണിലേക്ക് 39 ഡോളറിനും അഡ്‌ലെയ്ഡിൽ നിന്ന് മെൽബണിലേക്ക് 42 ഡോളറിനും യാത്ര ചെയ്യാം. ഗോൾഡ് കോസ്റ്റ്-സിഡ്‌നി യാത്രയ്ക്ക് 55 ഡോളറും മെൽബൺ-ഡാർവിൻ യാത്രയ്ക്ക് 164 ഡോളറുമാണ് കുറഞ്ഞ നിരക്ക്.

രാജ്യാന്തര റൂട്ടുകളിൽ പെർത്തിൽ നിന്ന് മനിലയിലേക്ക് 215 ഡോളറിനും സിഡ്‌നിയിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് 199 ഡോളറിനും ടിക്കറ്റുകൾ ലഭ്യമാണ്. കൂടാതെ, മെൽബണിൽ നിന്നും സൺഷൈൻ കോസ്റ്റിൽ നിന്നും ബാലിയിലേക്കുള്ള പുതിയ സർവീസുകൾ മാർച്ചിൽ ആരംഭിക്കുമെന്നും മെൽബൺ-കൊളംബോ (ശ്രീങ്ക) വിമാനങ്ങൾ 2026 ഓഗസ്റ്റിൽ സർവീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചു. കൊളംബോയിലേക്കുള്ള ടിക്കറ്റുകൾക്ക് 319 ഡോളറാണ് ആരംഭ വില.

മാർച്ച് പകുതി മുതൽ നവംബർ പകുതി വരെയുള്ള യാത്രകൾക്കാണ് ഈ ഡിസ്കൗണ്ടുകൾ ബാധകമാകുന്നത്. ഈ പ്രത്യേക നിരക്കുകളിൽ ചെക്ക്-ഇൻ ബാഗേജ് ഉൾപ്പെടില്ലെന്ന് ജെറ്റ്‌സ്റ്റാർ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റുകൾ തീരുന്ന മുറയ്ക്ക് ഓഫർ അവസാനിക്കുമെന്നതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *