എൻജിൻ തകരാർ: സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് ലഡാക്കിലെ ലേയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. 150 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

ബുധനാഴ്ച രാവിലെ 6.08-നാണ് വിമാനം ഡൽഹിയിൽ നിന്ന് പറന്നുയർന്നത്. എന്നാൽ പറന്നുയർന്നതിന് പിന്നാലെ എൻജിനിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രാവിലെ 6.49-ഓടെ വിമാനം സുരക്ഷിതമായി തിരികെ ഇറക്കി. എൻജിൻ തകരാർ ബോധ്യപ്പെട്ട ഉടൻ തന്നെ പൈലറ്റ് ‘മെയ്ഡേ’ (Mayday) സന്ദേശം അയക്കുകയും അടിയന്തര ലാൻഡിംഗിനുള്ള അനുമതി തേടുകയുമായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. യാത്രക്കാർക്കായി ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ കുറച്ചുസമയം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *