ബേൺ: സ്വിറ്റ്സർലൻഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ആറുപേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള കെർസേഴ്സിലാണ് സംഭവം. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരെ ഹെലികോപ്റ്ററിലും ആംബുലൻസിലുമായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തം മനപൂർവ്വം ഉണ്ടാക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഫ്രിബോർഗ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വിറ്റ്സർലൻഡിൽ ബസിന് തീപിടിച്ച് ആറുപേർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

