സ്കൂളിൽ മൂന്ന് ആൺകുട്ടികളെ ഉപദ്രവിച്ച സംഭവം; എൻ.എസ്.ഡബ്ല്യുവിൽ നാല് അധ്യാപകർക്കെതിരെ കേസ്

ക്യൂൻബിയൻ: ന്യൂ സൗത്ത് വെയ്‌ൽസിന്റെ തെക്കുകിഴക്കൻ മേഖലയിലെ ഒരു സ്കൂളിൽ മൂന്ന് ആൺകുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ നാല് അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

2024 ജനുവരി മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കാലയളവിൽ ക്യൂൻബിയനിലെ സ്കൂളിൽ വെച്ച് നാല് ജീവനക്കാർ ചേർന്ന് മൂന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചതായാണ് പരാതി. വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് 65-ഉം 63-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കെതിരെയും 46-ഉം 38-ഉം വയസ്സുള്ള രണ്ട് പുരുഷന്മാർക്കെതിരെയും പോലീസ് കുറ്റം ചുമത്തിയത്.

അധ്യാപകർക്കെതിരെ ഒന്നിലധികം ശാരീരിക ഉപദ്രവക്കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിനെത്തുടർന്ന് ഈ നാല് അധ്യാപകരെയും സ്കൂൾ ചുമതലകളിൽ നിന്ന് നീക്കം ചെയ്തു. പ്രതികളെ ഏപ്രിൽ 21-ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *