93,000 മെട്രിക് ടൺ എൽപിജിയുമായി ‘ശിവാലിക്’, ‘നന്ദാദേവി’ ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്

ന്യൂഡൽഹി: ഇറാന്റെ പ്രത്യേക അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഉടൻ ഇന്ത്യൻ തീരത്തെത്തും. ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ ടാങ്കറുകളിലായി മൊത്തം 93,000 മെട്രിക് ടൺ പാചകവാതകമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഈ കപ്പലുകൾ മാർച്ച് 16, 17 തീയതികളിലായി ഇന്ത്യൻ തീരത്തെത്തുമെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഹോർമുസ് കടലിടുക്ക് വഴി ഈ ടാങ്കറുകൾക്ക് സുരക്ഷിത പാത അനുവദിച്ചത്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടയിലും ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയത് വലിയ നയതന്ത്ര വിജയമായി കണക്കാക്കപ്പെടുന്നു.

കടലിടുക്കിലെ കടൽ മൈനുകൾ നീക്കം ചെയ്യുന്നതടക്കമുള്ള സുരക്ഷാ കാര്യങ്ങളിൽ ഇറാൻ സഹകരിച്ചതായാണ് സൂചന.ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചത്.പാചകവാതക വിതരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *