കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ലഹരിവിമോചന കേന്ദ്രമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് (പ്രാദേശിക സമയം) ആക്രമണമുണ്ടായത്. താലിബാൻ സർക്കാരിന്റെ വക്താക്കളാണ് ഈ മരണസംഖ്യ പുറത്തുവിട്ടത്.കഴിഞ്ഞ കുറച്ചു മാസങ്ങളായി അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ അതിർത്തി തർക്കങ്ങളും സൈനിക ഏറ്റുമുട്ടലുകളും രൂക്ഷമാണ്. 2026 ഫെബ്രുവരിയിൽ തുടങ്ങിയ ഈ സംഘർഷം നിലവിൽ വലിയ തോതിലുള്ള വ്യോമാക്രമണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.വർദ്ധിച്ചുവരുന്ന ഈ സംഘർഷത്തിലും സാധാരണക്കാർ കൊല്ലപ്പെടുന്നതിലും ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക രേഖപ്പെടുത്തി.
കാബൂളിലെ ആശുപത്രിയിൽ പാക് വ്യോമാക്രമണം

