റിയാദിൽ ഇറാന്റെ മിസൈൽ ആക്രമണം: അവശിഷ്ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് പ്രവാസികൾക്ക് പരിക്കേറ്റു. തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതിനെത്തുടർന്നാണ് ഇവർക്ക് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ.

മിസൈൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപുതന്നെ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തിരുന്നു. എന്നാൽ, ഇതിന്റെ അവശിഷ്ടങ്ങൾ റിയാദിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പ്രവാസികൾ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *