കൊച്ചി: കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽ അകപ്പെട്ടവരിൽ അർഹമായ നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തവർ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി തുക വിതരണം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. 2020-ലെ പ്രളയവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്കായി ജില്ലാ കളക്ടർ മുഖേന നടപടികൾ സ്വീകരിക്കാനാണ് കോടതി ഉത്തരവിട്ടത്.നഷ്ടപരിഹാര വിതരണത്തിൽ അർഹരായവരെ കണ്ടെത്തുന്നതിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കുട്ടനാട് സ്വദേശിയായ ജെയ്‌സപ്പൻ മത്തായി നൽകിയ ഹർജി പരിഗണിച്ചാണ് ഈ നടപടി.2020-ലെ പ്രളയ ദുരിതാശ്വാസത്തിനായി നേരത്തെ 3,232 കുടുംബങ്ങളെയാണ് അർഹരായി കണ്ടെത്തിയിരുന്നത്. എന്നാൽ ഇനിയും അർഹരായവർ പുറത്തുണ്ടെങ്കിൽ അവരെ കൂടി ഉൾപ്പെടുത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പ്രളയബാധിതർക്ക് 3,800 രൂപ വീതം സഹായധനം അനുവദിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ദുരന്തത്തിന്റെ തീവ്രത പരിഗണിച്ച് പിന്നീട് ഇത് 10,000 രൂപ വരെയായി വർദ്ധിപ്പിക്കുകയും ചെയ്തു.
കുട്ടനാട് പ്രളയം: നഷ്ടപരിഹാരം ലഭിക്കാത്തവരെ കണ്ടെത്താൻ ഹൈക്കോടതി ഉത്തരവ്

