ടെഹ്റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവ ഗുസ്തി ചാമ്പ്യൻ ഉൾപ്പെടെ മൂന്ന് പേരെ തൂക്കിലേറ്റി. ഗുസ്തി താരമായ സാലിഹ് മുഹമ്മദി (19), സയിദ് ദാവൂദി, മെഹ്ദി ഖസേമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ജനുവരി 8-ന് നടന്ന പ്രക്ഷോഭത്തിനിടെ രണ്ട് പോലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഖോമിൽ ജനക്കൂട്ടത്തിന് നടുവിലായാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. പീഡിപ്പിച്ചാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് മുഹമ്മദി കോടതിയിൽ മൊഴി നൽകിയിരുന്നു.
കൗമാരപ്രായത്തിൽ തന്നെ ദേശീയ ശ്രദ്ധ നേടിയ സാലിഹ് മുഹമ്മദിയുടെ വധശിക്ഷ ഇറാനിലെ കായിക ലോകത്തിന് വലിയ ആഘാതമായി മാറിയിരിക്കുകയാണ്.പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ നടപ്പാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വധശിക്ഷകൾ വിലയിരുത്തപ്പെടുന്നത്.

