ഓസ്‌ട്രേലിയയിൽ യുദ്ധഭീതി വർധിക്കുന്നു; രാജ്യം സജ്ജമല്ലെന്ന് ആശങ്കപ്പെട്ട് പകുതിയിലധികം ജനങ്ങൾ

കാൻബറ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയ ഒരു സൈനിക സംഘർഷത്തിൽ അകപ്പെടു മെന്നും രാജ്യം നേരിട്ട് ആക്രമിക്കപ്പെടുമെന്നുമുള്ള ഭീതി ജനങ്ങൾക്കിടയിൽ ശക്തമാകുന്നതായി പുതിയ പഠന റിപ്പോർട്ട്. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി (ANU) പുറത്തുവിട്ട സർവേ റിപ്പോർട്ടിലാണ് രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിലുള്ള ആശങ്ക വ്യക്തമാക്കുന്നത്.

സർവേയിൽ പങ്കെടുത്ത 68 ശതമാനം ആളുകളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ഒരു യുദ്ധ ത്തിന്റെ ഭാഗമാകുമെന്ന് വിശ്വസിക്കുന്നു. ഇതിൽ പകുതിയോളം പേർ രാജ്യം നേരിട്ട് ആക്രമിക്ക പ്പെടുമെന്ന ആശങ്കയുള്ളവരാണ്. ഇത്തരം ഒരു ആക്രമണം രാജ്യത്തിന് കനത്ത ആഘാതമേൽപ്പിക്കുമെന്ന് 43 ശതമാനം പേർ അഭിപ്രായപ്പെടുമ്പോഴും, അത് നേരിടാൻ രാജ്യം എത്രത്തോളം സജ്ജമാണെന്ന കാര്യത്തിൽ ജനങ്ങൾ ക്കിടയിൽ വലിയ അവിശ്വാസമുണ്ട്.അഞ്ചിൽ ഒരാൾ മാത്രമാണ് രാജ്യം ഇത്തരം ഒരു സാഹചര്യത്തെ നേരി ടാൻ പൂർണ്ണമായി സജ്ജമാണെന്ന് കരുതുന്നത്.ഭൂരിഭാഗം പേരും രാജ്യം ഭാഗികമായി മാത്രമേ ഒരുങ്ങിയിട്ടുള്ളൂ എന്ന നിലപാടുകാരാണ്.

കഴിഞ്ഞ വർഷം ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിന് ശേഷം തീവ്രവാദത്തെക്കുറിച്ചുള്ള ഭീതിയും രാജ്യത്ത് പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. 2024 നവംബറിൽ 55 ശതമാനം പേർ മാത്രം തീവ്രവാദം ഒരു ഗൗരവകരമായ പ്രശ്നമായി കണ്ടിരുന്ന സ്ഥാനത്ത്, ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 75 ശതമാനത്തോളം പേർ ഇത് വലിയ ഭീഷണിയാണെന്ന് വിലയിരുത്തുന്നു. മാറുന്ന ആഗോള സുരക്ഷാ സാഹചര്യങ്ങളിൽ ഓസ്‌ട്രേലിയക്കാർ കൂടുതൽ ജാഗരൂകരാണെന്നും സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ വ്യക്തത അവർ ആഗ്രഹിക്കുന്നുണ്ടെന്നും എഎൻയു പ്രൊഫസർ റോറി മെഡ്കാഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *