യുഎസ് – ഇറാൻ ചർച്ചകൾ ഉടൻ പാകിസ്ഥാനിൽ; മധ്യസ്ഥത വഹിച്ച് ഇസ്ലാമാബാദ്

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കും. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന് പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉടൻ പാകിസ്ഥാനിൽ നടക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.അമേരിക്കയും ഇറാനും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നതിൽ പാകിസ്ഥാൻ നിർണ്ണായകമായ മധ്യസ്ഥത വഹിക്കുന്നുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷമായ (Indirect) ചർച്ചകൾ നടക്കുന്നുണ്ടെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ സ്ഥിരീകരിച്ചു.യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ പാകിസ്ഥാൻ മുഖേന ഇറാൻ അധികൃതർക്ക് കൈമാറി. ഈ നിർദ്ദേശങ്ങൾ ഇറാൻ ഇപ്പോൾ ഗൗരവമായി പരിഗണിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *